ചെങ്ങന്നൂർ: നിയോജക മണ്ഡലത്തിൽ 2020-21 വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർ, സി.ബി.എസ്.സി, ഐ.സി.എസ്.സി പരീക്ഷകളിൽ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയവർ, ഉന്നതവിദ്യാഭ്യാസ രംഗത്തും, കലാകായിക സാംസ്‌ക്കാരികമികച്ച നേട്ടം കൈവരിച്ചവർ എന്നിവരെ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രതിഭാ പുരസ്‌ക്കാര ചടങ്ങിൽ ആദരിക്കുന്നു. ഡിസംബർ 23ന് ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ചെങ്ങന്നൂർ നഗരസഭ, മുളക്കുഴ, വെണ്മണി, ചെറിയനാട്, ആലാ, തിരുവൻവണ്ടൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരേയും അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ. നടക്കുന്ന ചടങ്ങിൽ മാന്നാർ, ചെന്നിത്തല, ബുധനൂർ, പുലിയൂർ, പാണ്ടനാട് എന്നീ പഞ്ചായത്തുകളിൽ നിന്നുള്ളവരെയുമാണ് ആദരിക്കുന്നത്. ബന്ധപ്പെട്ട സർട്ടിഫിക്കേറ്റുകൾ, ഫോട്ടോ, വിലാസം എന്നിവ സഹിതം ഡിസംബർ 13 ന് മുമ്പായി മന്ത്രിയുടെ ചെങ്ങന്നൂരിലെ ക്യാമ്പ് ഓഫീസിൽ നേരിട്ടു നൽകുകയും, sajicherianmla@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയച്ചു തരുന്നവരേയുമാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.