തിരുവല്ല: പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിനെ വെട്ടിക്കൊലപ്പെടുത്താൻ സ്വീകരിച്ച മാർഗം ഗൂഢാലോചനകളുടെ പ്രഭവകേന്ദ്രമായ ആർ.എസ്.എസിനു മാത്രം സാദ്ധ്യമായതാണെന്ന് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ പറഞ്ഞു. സിനിമയെ വെല്ലുന്ന തിരക്കഥയായി മാറാവുന്ന ഗൂഢാലോചനയിലൂടെയാണ് സംഘ് പരിവാർ സന്ദീപിനെ കൊന്നത്. പ്രാഥമിക ഘട്ടത്തിൽ പൊലീസിന് പോലും ആശയക്കുഴപ്പമുണ്ടാക്കാൻ സാധിച്ചത് ഗൂഢാലോചനയുടെ കരുത്ത് പ്രകടമാക്കുന്നു. അന്യമതസ്ഥരെ കൊലയിൽ പങ്കെടുപ്പിച്ചത് ഇതിന്റെ തെളിവാണ്. കൊല്ലപ്പെട്ട സന്ദീപിന്റെ വീട് സലീം മടവൂർ എൽ.ജെ ഡി നേതാക്കളായ രാജീവ് ആക്ലമൺ, അനിൽ കുറ്റൂർ എന്നിവർക്കൊപ്പം സന്ദർശിച്ചു.