എഴുമറ്റൂർ : ശ്രീ ബാലകൃഷ്ണ വിലാസം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ "വിമുക്തി " ലഹരി ബോധവൽക്കരണ സെമിനാർ നടത്തി. മല്ലപ്പള്ളി എക്സസ് സർക്കിൾ ഇൻസ്‌പെക്ടർ നൗഷാദ് ഐ. ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ.ജിനോയ് ജോർജ് അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രന്ഥശാല ജോയിന്റ് സെക്രട്ടറി സുരേഷ് കോനാലിൽ, പഞ്ചായത് അംഗം കൃഷ്ണകുമാർ മുളപ്പോൺ, പി.ടി.എ. പ്രസിഡന്റ് ജി. അനിൽകുമാർ, പ്രിൻസിപ്പൽ ഇൻചാർജ് സീന വി. കെ. എന്നിവർ സംസാരിച്ചു.