tipper
മല്ലപ്പള്ളി പഴയ സി ഐ ഓഫിസിനു സമീപം നിർത്തിയിട്ട ടിപ്പർ ലോറി ഉരുണ്ട് കാറിൽ ഇടിച്ചു

മല്ലപ്പള്ളി : മല്ലപ്പള്ളി സി.ഐ ഓഫീസിന് സമീപം നിറുത്തിയിട്ട ടിപ്പർ ലോറി ഉരുണ്ട് കാറിൽ ഇടിച്ചു .ടിപ്പർലോറി ഇടിച്ച കാർ മുന്നോട്ട് ഉരുണ്ട് ഓടിവന്ന മറ്റൊരു കാറിൽ ഇടിച്ചു. ആളപായമില്ല. തുടർന്ന് മല്ലപ്പള്ളി ടൗണിൽ ഒന്നരമണിക്കൂറോളം ഗതാഗതക്കുരുക്ക് ഉണ്ടായി.കീഴ്വായ്പൂര് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.