kseb
വലിയകാവ് പനന്തോട്ടത്തിൽ പടി റോഡിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമം അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി നിർവഹിക്കുന്നു.

റാന്നി : അങ്ങാടി ഗ്രാമ പഞ്ചായത്തിലെ വലിയ കാവ് വാർഡ്‌ വികസന സമിതി നേതൃത്വത്തിൽ നടത്തിവന്ന ക്ളീൻ ആൻഡ് ഗ്രീൻ പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡും. വലിയകാവിലെ എല്ലാ റോഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമായി. വട്ടാർകയം - പനന്തോട്ടത്തിൽ പടി, ആറ്റൂർ റോഡ്, പട്ടമല, സി.എസ്.ഐ. ചർച്ച് റോഡ് എന്നിവിടങ്ങളിലാണ് പദ്ധതിയുടെ ഭാഗമായി പുതിയ ലൈനുകൾ സ്ഥാപിച്ച് തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നത്. 2 മാസം മുമ്പാണ് വലിയ കാവ് വാർഡ് വികസന സമിതി നേതൃത്വത്തിൽ മണ്ണ്, വായു, ജലം എന്നിവയുടെ ശുദ്ധീകരണം യാത്രാ സുഗമമായ റോഡ്, തെരുവ് വിളക്കുകൾ എന്നീ ലക്ഷ്യങ്ങളുമായി ക്ളീൻ , ആൻഡ് ഗ്രീൻ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി ആലോചനാ യോഗത്തിൽ പങ്കെടുത്ത അജയ് ഹാച്ച്വറി മാനേജിംഗ് ഡയറക്ടർ പി. വി. ജയൻ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിനായി പഞ്ചായത്തിന് മൂന്ന് ലക്ഷം രൂപ സഹായം നൽകിയിരുന്നു. ഈ ഫണ്ടിൽ നിന്നുള്ള തുക ഉയോഗിച്ചാണ് വലിയ കാവിലും എല്ലാ റോഡുകളിലും വിളക്കുകൾ സ്ഥാപിക്കുന്നത് പനന്തോട്ടത്തിൽപടി റോഡിൽ സ്ഥാപിച്ച ലൈറ്റുകളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിന്ദു റെജി നിർവഹിച്ചു. പഞ്ചായത്ത് അംഗം പി.എസ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പി.വി. ജയൻ , വാർഡ് വികസന സമിതി അംഗങ്ങളായ ജിബിൻ ജോസ് , ഇ.ടി. കുഞ്ഞുമോൻ , ആഷിഷ് കുരുവിള, ജോണി പനന്തോട്ടത്തിൽ, ഒ.കെ. തങ്കപ്പൻ , സുരേന്ദ്രപ്രസാദ്, സിന്ധു എന്നിവർ സംസാരിച്ചു.