അടൂർ : കേരള തണ്ടാൻമഹാസഭ 192-ാം അടൂർ ശാഖയുടെ പൊതുയോഗം ശാഖാ പ്രസിഡന്റ് ശിവദാസന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഡി. സജി മുഖ്യ പ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി വിനഷ് കുമാർ, യൂണിയൻ കൗൺസിൽ അംഗം സിബി മന്ദിരം എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.