അടൂർ : ഇന്ത്യൻ ഭരണഘടനാശിൽപ്പി ഡോ. ബി. ആർ. അംബേദ്കറുടെ 65-ാം ചരമദിനം വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ആചരിച്ചു. കെ. പി. എം. എസ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഏഴംകുളം മോഹനൻ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. എം. ജി. മനോഹരൻ അദ്ധ്യക്ഷതവഹിച്ചു. അഡ്വ. വള്ളികുന്നം പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. എൻ. സി. പി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അടൂർ നരേന്ദ്രൻ, അമ്പലപ്പുറം രാമചന്ദ്രൻ, സന്തോഷ് മലനട,. ടി. ഡി. ജോസഫ്,തങ്കപ്പൻ കാവടിയിൽ എന്നിവർ പ്രസംഗിച്ചു.
കൊടുമൺ : ദലിത് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൊടുമണ്ണിൽ നടന്ന അനുസ്മരണയോഗം സാമൂഹിക പ്രവർത്തക ഷജീല സുബൈദ ഉദ്ഘാടനം ചെയ്തു. ആർ. ശ്രീനിവാസൻ അദ്ധ്യക്ഷതവഹിച്ചു. മേലൂട് ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സേതു അടൂർ, കെ. ആർ. ചന്ദ്രമോഹൻ എന്നിവർ പ്രസംഗിച്ചു.