അടൂർ : കേരള കോൺഗ്രസ് - ബി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ. ബി. ആർ. അംബേദ്കർ അനുസ്മരണം നടത്തി. അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചനയ്ക്ക് ശേഷം നടന്ന യോഗം കേരളകോൺഗ്രസ് - ബി. സംസ്ഥാന കമ്മിറ്റിയംഗം സജു അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. കെ.ആർ. ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വർഗീസ് പേരയിൽ, ലിജോജോൺ, എൻ. സി. പി സംസ്ഥാന നിർവ്വാഹക സമിതിയംഗം അടൂർ നരേന്ദ്രൻ, സാംസൺ ഡാനിയേൽ, ലൂയി അടൂർ, രാജൻ സുലൈമാൻ, സത്യജിത്ത് എന്നിവർ പ്രസംഗിച്ചു.