
പത്തനംതിട്ട : ആദിവാസി മേഖലകളിലെ സർക്കാർ അനാസ്ഥയിൽ പ്രതിഷേധിച്ച് ദളിത് സമുദായ മുന്നണി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10ന് അടൂരിൽ ഏകദിന സമരം നടത്തും. രാവിലെ 10ന് ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് സമരം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം ദളിത് സമുദായ മുന്നണി സംസ്ഥാന ചെയർമാൻ സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്യും. ബിജോയ് ഡേവിഡ്, കെ.വത്സകുമാരി, എം.ഡി.തോമസ്, ഡോ. ഹരികുമാർ, മേലൂട് ഗോപാലകൃഷ്ണൻ തുടങ്ങിയവർ സംസാരിക്കും.