09-kodumon-goplakrishan
കൊടുമൺ ഗോപാലകൃഷ്ണൻ

പത്തനംതിട്ട: ഷേക്‌സ്പിയർ നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അരങ്ങ് ദേശീയ സംഘടനയുടെ അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന് ലഭിച്ചു. ഷേക്‌സ്പിയറിന്റെ ജൂലിയസ് സീസർ, ഹാംലെറ്റ്, ഒഥല്ലോ നാടകങ്ങളുടെ സംവിധാനം നിർവഹിച്ചിട്ടുണ്ട്, ഷേക്‌സ്പിയർ നാടകങ്ങളിലെ കഥാപാത്രങ്ങളെ 250 വേദികളിൽ അവതരിപ്പിച്ച് 'ഒറ്റയാൾ നാടക യാത്ര നടത്തിയിരുന്നു. സ്‌കൂളുകളിലും കോളേജുകളിലും ഷേക്‌സ്പിയർ നാടക പഠന കളരികളും ശിൽപശാലകളും നടത്തിയിട്ടുണ്ട്. പയ്യന്നൂർ മുരളി, ജയൻ തിരുമന, ആലപ്പി ഋഷികേശ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡിന് തിരഞ്ഞെടുത്തത്. ജനുവരി 9ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ 10000 രൂപ കാഷ് അവാർഡും ശില്പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് സമ്മാനിക്കുമെന്ന് അരങ്ങ് പ്രസിഡന്റ് വൈക്കം ബിനു, സെക്രട്ടറി മുരളിഅടാട്ട്, ട്രഷറർ പങ്കജാക്ഷൻ ഉദയംപേരൂർ, എന്നിവർ പറഞ്ഞു.