09-bank-ufbu
പത്തനംതിട്ടയിൽ യുഎഫ് ബി യു കൺവീനർ കെ.ബി.ശിവാനന്ദൻ ഉത്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: ബാങ്ക് ഇൻഷ്വറൻസ് മേഖലകൾ സ്വകാര്യവത്കരിക്കുന്നതിനായി പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് നിയമ ഭേദഗതി ബിൽ അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഇതിനെതിരെ ബാങ്കു ജീവനക്കാരും ഓഫീസർമാരും 16, 17 തീയതികളിൽ രാജ്യവ്യാപകമായി പണിമുടക്കും. ഇതിന് മുന്നോടിയായി ജീവനക്കാർ പത്തനംതിട്ടയിലും തിരുവല്ലയിലും പ്രതിഷേധ പ്രകടനം നടത്തി. യു. എഫ് ബി.യു കൺവീനർ കെ.ബി. ശിവാനന്ദൻ പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്തു. തിരുവല്ലയിൽ എ.ഐ.ബി.ഇ എ ജില്ലാ പ്രസിഡന്റ് ജോൺ മത്തായി ഉദ്ഘാടനം ചെയ്തു. എ.ഐ.ബി.ഒ സി ജില്ലാ സെക്രട്ടറി ദീപു ജോൺസൺ, കമ്മിറ്റി അംഗം സാദിഖ് അലി, അശോക് കുമാർ , എൻ സി ഇ ബി, അഭിരാം, രമേശ്, ഉദയകുമാർ (എ ഐ ബി ഇ എ ) ബെഫി കോഴഞ്ചേരി ഏരിയ സെക്രട്ടറി സിജോ സണ്ണി വർഗീസ് എന്നിവർ സംസാരിച്ചു.