നാരങ്ങാനം: ഗ്രാമപഞ്ചായത്തിൽ നിന്ന് വിധവാ പെൻഷൻ, അൻപതു വയസു കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60 വയസിൽ താഴെയുള്ളവർ പുനർവിവാഹം ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രം വില്ലേജ് ഓഫീസറിൽ നിന്നോ/ഗസറ്റഡ് ഓഫീസറിൽ നിന്നോ വാങ്ങി ഈ മാസം 31ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.