temple
ശ്രീവല്ലഭ ക്ഷേത്രത്തിൽ കുമ്മനം രാജശേഖരൻ സന്ദർശിച്ചു

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ധ്വജസ്തംഭത്തെ സംബന്ധിച്ച പ്രശ്നപരിഹാരത്തിന് തന്ത്രവിധിപ്രകാരവും അത്യാധുനിക ശാസ്ത്രപ്രകാരവുമുള്ള പ്രവർത്തനങ്ങൾ സമന്വയിപ്പിച്ച് നടപടികൾ സ്വീകരിക്കണമെന്ന് മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ലാ ദേവസ്വം അസി.കമ്മീഷണർ കെ.ആർ.ശ്രീലത, ക്ഷേത്രം സബ്ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ,ക്ഷേത്രം അഡ്ഹോക് കമ്മിറ്റി കൺവീനർ ആർ പി ശ്രീകുമാർ ശ്രീപദ്മം, ജോ.കൺവീനർ വി. ശ്രീകുമാർ കൊങ്ങരേട്ട്, കമ്മിറ്റിയംഗങ്ങളായ മോഹനകുമാർ കണിയാന്തറ, ഗണേശ് എസ്. പിളള രാഗവില്ല, കെ.എ സന്തോഷ് കുമാർ, പി.എം.നന്ദകുമാർ, വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ, ശ്രീവല്ലഭേശ്വര അന് നദാനസമിതി വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻനായർ എന്നിവർ സന്നിഹിതരായിരുന്നു.