പത്തനംതിട്ട: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താനിറങ്ങി കുടുങ്ങിപ്പോയയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. വാഴമുട്ടം പടയണിപ്പാറ മുറിയിൽ കൃഷ്ണൻകുട്ടി(70)യാണ് അറുപത് അടിയോളം താഴ്ചയുള്ള കിണറ്റിൽ നിന്ന് മുകളിലേക്ക് കയറാനാകാതെ കുടുങ്ങിപ്പോയത്. അഗ്നിരക്ഷാസേന പത്തനംതിട്ട യൂണിറ്റ് അസി.സ്റ്റേഷൻ ഒാഫീസർ എൻ.പ്രദീപിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യു ഒാഫീസർ എ.പി.ദില്ലു, ഫയർ ഒാഫീസർ രാധാകൃഷ്ണൻ എന്നിവർ ചേർന്നാണ് കൃഷ്ണൻകുട്ടിയെ രക്ഷിച്ചത്.