പത്തനംതിട്ട: കളക്ടറേറ്റ് കോമ്പൗണ്ടിലെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒാഫീസിന്റെ മേൽക്കൂരയിൽ ആസ്ബസ്റ്റോസ് ഷീറ്റ് മാറ്റിയിടാൻ കയറിയ തൊഴിലാളി കുടുങ്ങി. കുരമ്പാല പ്രിയസദനം വീട്ടിൽ സജിത് (30) നാണ് തിരിച്ചിറങ്ങാൻ കഴിയാതെ വന്നത്. കാൽ തെറ്റി താഴേക്ക് പതിക്കേണ്ടതായിരുന്നു. ഷീറ്റിൽ അള്ളിപ്പിടിച്ച് കിടന്ന സജിത്തിനെ അഗ്നിരക്ഷാസേന പത്തനംതിട്ട യൂണിറ്റിലെ സീനീയർ ഫയർ ഒാഫീസർ എ.പി.ദില്ലു കോവേണി ഉപയോഗിച്ച് മുകളിൽ കയറി രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 4.15നായിരുന്നു സംഭവം.