പന്തളം: കുളനട മാന്തുക ഗവ. യു .പി സ്‌കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം ഇന്ന് വൈകിട്ട് 3ന് മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ അദ്ധ്യക്ഷത വഹിക്കും. ഉപഹാര സമർപ്പണം പി .ടി .എ പ്രസിഡന്റ് ഇന്ദ്രജിത്തും, വിദ്യാകിരണം ലാപ്‌ടോപ്പ് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖാ അനിലും വിതരണം ചെയ്യും .കുളനട പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പത്മാകരൻ, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, കുളനട പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ആർ.മോഹൻദാസ് , മെഴുവേലി പഞ്ചായത്ത് മെമ്പർവിനീത അനിൽ, എൻ .സി മനോജ്, സായിറാം പുഷ്പൻ, സുദർശനൻ പിള്ള തുടങ്ങിയവർ പ്രസംഗിക്കും .