 
ചെങ്ങന്നൂർ : കഴിഞ്ഞ നാലു വർഷമായി ചെറിയനാട് എൻ.എഫ് എസ്.എ ഗോഡൗണിലെ തൊഴിലാളികളുടെ തൊഴിൽ പൂർണമായും നഷ്ടപ്പെട്ടതിൽ പ്രതിഷേധിച്ച് മാവേലിക്കര സപ്ലൈക്കോ മനേജരുടെ ഓഫീസിന് മുന്നിൽ തൊഴിലാളികൾ അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ചെറിയനാട് ഗോഡൗണിലെ തൊഴിലാളികൾക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ട്രേഡ് യൂണിയൻ നേതാക്കളായ എം.കെ മനോജ്, കെ.സദാശിവൻപിള്ള എന്നിവരുടെ നേതൃത്വത്തിൽ കൈമാറി. തൊഴിൽ തർക്കങ്ങളിൽ കരാറുകാരന്റെ പിടിവാശി ഉപേക്ഷിക്കണമെന്നും തൊഴിൽ കാർഡുള്ള തൊഴിലാളികൾക്ക് തൊഴിൽ നൽകണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ സമരം ആരംഭിച്ചത്. തൊഴിൽ തർക്കത്തെ തുടർന്ന് ഒരു മാസത്തിലേറെയായി കാർഡ് ഉടമൾക്ക് റേഷൻ വിതരണം മുടങ്ങിയ നിലയിലാണ്.