മല്ലപ്പള്ളി : കൊറ്റനാട് പഞ്ചായത്തിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. മല്ലപ്പള്ളി അസിസ്റ്റ്ന്റ് രജിട്രാർ വാരണാധികാരിയാകും. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ സി.പി.ഐ അംഗം മനോജ് ചരളേൽ ആയിരുന്നു പ്രസിഡന്റ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിർദ്ദേശിക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് .13 അംഗസമിതിയിൽ 8 അംഗങ്ങളായിരുന്നു എൽ.ഡി.എഫിന്. ഇത് ഏഴായി ചുരുങ്ങിയെങ്കിലും ഭൂരിപക്ഷമുള്ളതിനാൽ ഇടതുപക്ഷ അംഗം തന്നെ പ്രസിഡന്റാകും. നിലവിലെ കക്ഷിനില എൽ.ഡി.എഫ് 7 ബി.ജെ.പി 4. കോൺഗ്രസ് 1.