പത്തനംതിട്ട : ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഓൾ ഇന്ത്യ സേവ് എജ്യുക്കേഷൻ കമ്മിറ്റി ജില്ലാ ചാപ്റ്റർ പ്രതിഷേധ ദിനാചരണം നടത്തി. സേവ് എജ്യുക്കേഷൻ കമ്മിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് എം ഷാജർഖാൻ ഉദ്ഘാടനം ചെയ്തു. പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലസാഹിത്യകാരൻ റജി മലയാലപ്പുഴ, പാരലൽ കോളേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അനുപമ മുരളീധരക്കുറുപ്പ്, മിഥുൻ എം, ലക്ഷ്മി ആർ ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു.