 
തിരുവല്ല: വിദ്യാഭ്യാസ ഉപജില്ലയിലെ വിജ്ഞാനോത്സവ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാനും പദ്ധതി നടത്തിപ്പ് ആസൂത്രണം ചെയ്യാനുമായി പഞ്ചായത്തുതല കൺവീനർമാരുടെയും സംഘാടക സമിതി ഭാരവാഹികളുടെയും സംയുക്തയോഗം നടത്തി. ശാസ്ത്രസാഹിത്യ പരിഷത്ത് മേഖലാ കമ്മിറ്റിയംഗം സേതു ബി.പിള്ള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ സമിതി കൺവീനർ ഡോ.ആർ.വിജയമോഹനൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി കുമാരി, നിരണം പഞ്ചായത്ത് മുൻ പ്രസിഡന്റ് ലതാ പ്രസാദ്, മേഖലാ കൺവീനർ അലക്സാണ്ടർ പി.ജോർജ്, മേപ്രാൽ ഗവ.എൽ.പി.എസ് ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ സംസാരിച്ചു. മക്കൾക്കൊപ്പം പരിപാടിയിൽ റിസോഴ്സ് പേഴ്സൺമാരായി പ്രവർത്തിച്ച ജോൺ പി.ജോൺ (ഹെഡ്മാസ്റ്റർ, എം.റ്റി.എൽ.പി.എസ്,കൊമ്പങ്കേരി), അജയ് കുമാർ എം.കെ (ഗവ.എൽ.പി.എസ് ചുമത്ര) വിനിത വി.നായർ (ഗവ.എൽ.പി.എസ് കാവുംഭാഗം) എന്നിവരെ ആദരിച്ചു.