തിരുവല്ല: എസ്.എൻ.ഡി.പി.യോഗം കുന്നന്താനം പൊയ്ക ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്റെ ദ്രവ്യ ശേഖരണം 12ന് നടക്കും. രാവിലെ മുതൽ ക്ഷേത്രത്തിൽ പെരുന്ന സന്തോഷ് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ, മഹാഗണപതിഹോമം, വിശേഷാൽ പൂജകൾ എന്നിവ നടക്കും. തുടർന്ന് സമൂഹ പ്രാർത്ഥന. 8ന് പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയ്ക്കായുള്ള ദ്രവ്യശേഖരണത്തിന്റെ സമർപ്പണം.