കോഴഞ്ചേരി ഈസ്റ്റ്:ജനതാ സ്‌പോർട്ട്‌സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കോഴഞ്ചേരി ഈസ്റ്റ് ജനതാ മിനി സ്റ്റേഡിയത്തിൽ ഡിസംബർ 15 മുതൽ കുട്ടികൾക്കായി വോളിബാൾ പരിശീലന ക്യാമ്പ് നടത്തുന്നു. 12 വയസിനും 17 വയസിനും ഇടയിലുള്ളവർക്ക് പങ്കെടുക്കാം. പരിശീലകൻ അജു സ്‌കറിയ നേതൃത്വം നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ 12 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9946120856, 04682212720