10-kozhen-sndp
വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്യുന്നു

കോഴഞ്ചേരി : ലോക സമാധാനത്തിന് ഇനി ഗുരുദേവ സന്ദേശങ്ങളേ കരണീയമായുള്ളെന്നും ലോകമാകെ ഗുരു സന്ദേശങ്ങൾ പ്രചരിക്കേണ്ടതും പ്രചരിപ്പിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും എസ്.എൻ. ഡി. പി. യോഗം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻബാബു പറഞ്ഞു. പൂവത്തുർ 3190ാം നമ്പർ ശാഖാ യോഗത്തിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 9-ാം പ്രതിഷ്ഠാ വാർഷിക സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്ത് മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാഖാ യോഗം പ്രസിഡന്റ് ഗോപിക്കുട്ടന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കോഴഞ്ചേരി യൂണിയൻ സെക്രട്ടറി ജി . ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ രാജൻ കുഴിക്കാലാ, സുഗതൻ പൂ വത്തുർ എന്നിവർ പ്രസംഗിച്ചു. ശാഖാ യോഗം സെക്രട്ടറി എ.കെ. ദേവരാജൻ സ്വാഗതവും. ശാഖാ യോഗം വൈസ് പ്രസിഡന്റ് സുരേഷ് നന്ദിയും പറഞ്ഞു.