പന്തളം: പന്തളം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവം 11 ന് കൊടിയേറി 20ന് ആറാട്ടോടുകൂടി സമാപിക്കും . 11ന് രാവിലെ നിർമ്മാല്യ ദർശനം അഭിഷേകം .7 ന് സോപാനസംഗീതം, 8ന് ശിവപുരാണ പാരായണം ,വൈകിട്ട് 4.3 0ന് കൊടിക്കൂറ കൊടിക്കയർ എഴുന്നെള്ളത്ത്. 6.25ന് സോപാനസംഗീതം, 7 .30ന് ക്ഷേത്രതന്ത്രി തിരുവല്ല തെക്കേടത്ത് മേമന ഇല്ലത്തെ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിയുടെയും ക്ഷേത്രം മേൽശാന്തി ശംഭു നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. 8 മുതൽ സംഗീതാർച്ചന. രണ്ടാംദിവസം രാവിലെ 8ന് ശ്രീബലി എഴുന്നെള്ളത്ത്. വൈകിട്ട് 5. 30 ന് കാഴ്ചശ്രീബലി എഴുന്നെള്ളത്ത്. 7.30 ന് നാദമുരളി, മൂന്നാം ദിവസം രാവിലെ എട്ടിന് ശ്രീബലി എഴുന്നെള്ളത്ത്. നാലാം ദിവസം രാത്രി 7. 30ന് ശാർങ്ങധരൻ ഉണ്ണിത്താനും സംഘവും അവതരിപ്പിക്കുന്ന പടയണി വിനോദം , അഞ്ചാം ദിവസം രാത്രി 7. 30ന് മുടിയൂർ ക്കോണം എൻഎസ്എസ് കരയോഗം അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ആറാം ദിവസം രാത്രി 7 ന് അവാർഡ് വിതരണം. 8 ന് തിരുവാതിര ,ഏഴാം ദിവസം വൈകിട്ട് 5.30ന് വേലകളി , രാത്രി എട്ടിന് സേവ. എട്ടാം ദിവസം വൈകിട്ട് 5 30ന് വേല കളി,ഒമ്പതാം ദിവസം വൈകിട്ട് 3.30ന് ഓട്ടൻതുള്ളൽ രാത്രി 11ന് പള്ളിവേട്ട, പത്താം ദിവസം രാവിലെ 8 30 ന് നാദസ്വരക്കച്ചേരി 9 .30 ന് കൊടിയിറക്ക്, വൈകിട്ട് 4. 30ന് കടയ്ക്കാട് ആറാട്ടു കൊട്ടാര കടവിൽ തിരു ആറാട്ട് ,ക്ഷേത്രസന്നിധിയിൽ രാത്രി 9 മണി മുതൽ സംഗീതനിശ, 10, 30 ന് ആറാട്ട് വരവേൽപ്പ്.