തിരുവല്ല: സ്വകാര്യ ബസിന്റെ മുൻവാതിലിൽ തട്ടി കാൽനട യാത്രക്കാരനായ പാലിയേക്കര സ്വദേശി ഷണ്മുഖന് പരിക്കേറ്റു. തിരുവല്ല-മാവേലിക്കര റോഡിൽ മാർക്കറ്റ് ജംഗ്‌ഷന് സമീപം ഇന്നലെ രാവിലെ 9.30 നാണ് സംഭവം. വാതിൽ അടയ്ക്കുന്നതിനിടെയാണ് പരിക്കേറ്റത്. തിരുവല്ല താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.