പന്തളം: സി.പി.എം. പന്തളം ഏരിയാ സമ്മേളനം 11 ,12 തീയതികളിൽ കുരമ്പാല സെന്റ് മേരീസ് കത്തോലിക്കാ പള്ളി ഹാളിൽ (പി. കെ. കുമാരൻ നഗർ ) നടക്കും .11 ന് രാവിലെ ഒൻപതിന് രജിസ്‌ട്രേഷൻ. 10. 30 ന് പുഷ്പാർച്ചന. 11ന് സമ്മേളനം സി .പി. എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും, സ്വാഗത സംഘം ചെയർമാൻ കെ.പി.ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിക്കും ,ആർ. ഉണ്ണിക്കൃഷ്ണപിള്ള ,റ്റി .ഡി .ബൈജു, പി.ബി.ഹർഷകുമാർ,രാജു എബ്രഹാം, എന്നിവർ സംസാരിക്കും, ഏരിയ ആക്ടിങ്ങ് സെക്രട്ടറി ആർ. ജ്യോതികുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. തുടർന്നു പൊതുചർച്ച .12 ന് രാവിലെ 9.30ന് ചർച്ചയ്ക്ക് മറുപടി ഏരിയാ കമ്മിറ്റി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. സമ്മേളനത്തിൽ പന്തളം, കുരമ്പാല, മുടിയൂർക്കോണം, കുളനട, ഉളനാട്, തുമ്പമൺ, തട്ടകിഴക്ക്, തട്ടപടിഞ്ഞാറ് ലോക്കൽ കമ്മിറ്റികളിൽ നിന്നുള്ള 100 പ്രതിനിധികളും മേൽ കമ്മിറ്റികളിൽ നിന്നുള്ള വരുമടക്കം 121 പേർ പങ്കെടുക്കും.സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക, കൊടിമരം, കപ്പിയും കയറും, ദീപശിഖ ജാഥകൾ ഇന്ന് നടക്കും .കൊടിമരം പന്തളം രക്തസാക്ഷികൾ ഭാനു നാരായണപിള്ള എന്നിവരുടെ മുടിയൂർക്കോണം രക്തസാക്ഷി മണ്ഡപത്തിൽ വച്ച് രാധാരാമചന്ദ്രൻ വി കെ.മുരളിക്ക് കൈമാറും, സമ്മേളന നഗറിൽ എത്തുമ്പോൾ കെ.പി.ചന്ദ്രശേഖര കുറുപ്പ് ഏറ്റുവാങ്ങും, പതാക, തട്ടയിൽ കുഞ്ഞു പിള്ളയുടെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് സി .കെ. രവി ശങ്കർ സി.രാഗേഷിന് കൈമാറും എസ്. രാജേന്ദ്രപ്രസാദ് ഏറ്റുവാങ്ങും, കപ്പിയും കയറും പി.കെ.കേശവൻ നായർ പി.കെ.അനിൽകുമാർ എന്നിവരുടെ സ്മൃമൃതി കുടീരത്തിൽ നിന്ന് സാം ഡാനിയൽ പി.കെ.ശാന്തപ്പനെ എൽപ്പിക്കും എം റ്റി കുട്ടപ്പൻ ഏറ്റുവാങ്ങും ,ദീപശിഖ, റ്റി. എസ് രാഘവൻപിള്ളയുടെ സ്മൃതി കുടീരത്തിൽ ജെ .പങ്കജാക്ഷിയമ്മ ജീ. പൊന്നമ്മയ്ക്ക് കൈമാറും. ഇഫസൻ ഏറ്റു വാങ്ങും.