പ്രമാടം : കേന്ദ്ര മാതൃകയിൽ സംസ്ഥാനത്തും പെട്രോളിയം ഉല്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി കോന്നി മണ്ഡലം കമ്മിറ്റി നടത്തിയ ധർണ ജില്ലാ വൈസ് പ്രസിഡന്റ് അജിത് പുല്ലാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ആർ.രാകേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ സലിം കുമാർ, ബിന്ദു പ്രകാശ്, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് മീന.എം.നായർ, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയി, കണ്ണൻ ചിറ്റൂർ, സുജിത് ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.