പ്രമാടം : തുടർച്ചയായ വെള്ളപ്പൊങ്ങളെ തുടർന്ന് ഉപയോഗ്യ ശൂന്യമെന്ന് കണ്ടെത്തിയ പ്രമാടം ഭാഗത്തെ കിണറുകൾ ഗ്രാമഞ്ചായത്ത് അംഗം ലിജി ശിവപ്രകാശിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. മൂന്ന് മാസത്തിനിടെ നാല് തവണയാണ് അച്ചൻകോവിലാർ കരകവിഞ്ഞ് 19-ാം വാർഡിലെ വീടുകളുടെ കിണറുകളിൽ ആറ്റുവെള്ളം ഇറങ്ങിയത്. ഇതേ തുടർന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ വെള്ളം ഉപയോഗ ശൂന്യമെന്ന് കണ്ടെത്തുകയായിരുന്നു.