മല്ലപ്പള്ളി. വായ്പ്പൂര് മാർക്കറ്റ് ജംഗ്ഷനിൽ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, കാനറാ ബാങ്ക് എന്നിവയുടെ എ.ടി.എം മെഷീനുകൾ പ്രവർത്തിക്കുന്നില്ല.കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഇവിടെ വെള്ളം കയറിയിരുന്നു. വെള്ളം ഇറങ്ങിയിട്ടും അറ്റകുറ്റപ്പണിക്ക് നടപടി സ്വീകരിച്ചിട്ടില്ല. ഇതുമൂലം നാട്ടുകാർ ബുദ്ധിമുട്ടുന്നു. പണമെടുക്കാൻ പത്ത് കിലോ മീറ്ററോളം അകലെയുള്ള മല്ലപ്പള്ളിയിലോ ചുങ്കപ്പാറയിലോ എഴുമറ്റൂരിലോ പോകേണ്ട ഗതികേടിലാണ് അവർ.