അടൂർ: ശാന്തിഗിരി ആയുർവേദ, സിദ്ധ വൈദ്യശാലയുടെ അടൂർ ഏജൻസി, റവന്യു ടവറിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സൗജന്യ ചികിത്സാ പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു നിർവഹിച്ചു. നഗരസഭ ചെയർമാൻ ഡി.സജി, ജില്ലാ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി പി.ബി. ഹർഷകുമാർ, മദർ തെരേസ പാലിയേറ്റീവ് കെയർ സൊസൈറ്റി സെക്രട്ടറി അഡ്വ. എസ്.മനോജ്, വർഗീസ് പേരയിൽ, ഡി.ബിനു തുടങ്ങിയവർ പങ്കെടുത്തു.