ചെങ്ങന്നൂർ: കളഞ്ഞുകിട്ടിയ മൂന്നു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ഓട്ടോ ഡ്രൈവർ മാതൃകയായി. പുലിയൂർ പിച്ചനാത്തിൻ ഗോപനാണ് ചെറിയനാട് ഡി.ബി.എച്ച്.എസ്.എസിലെ പ്രിൻസിപ്പൽ ലീനയുടെ നഷ്ടപ്പെട്ട മാല തിരികെ നൽകിയത്.കഴിഞ്ഞ തിങ്കളാഴ്ച്ച വിവാഹ ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുമ്പോഴാണ് എം.കെ. റോഡിൽ പുലിയൂരിലെ സ്വകാര്യ ബേക്കറിക്കു സമീപത്തു വച്ചു മാല നഷ്ടപ്പെട്ടത്. മാല ലഭിച്ച ഗോപൻ വിവരം ബേക്കറിയിൽ അറിയിച്ചു. പിന്നീട് പുലിയൂർ പഞ്ചായത്ത് ഏഴാം വാർഡംഗമായ ഭാര്യ സരിയോടൊപ്പം ചെന്നാണ് ഗോപാൻ മാല തിരികെ നൽകിയത്.