 
പത്തനംതിട്ട: ടി.കെ റോഡിൽ ജനറൽ ആശുപത്രി ജംഗ്ഷനും സെൻട്രൽ ജംഗ്ഷനുമിടയിൽ സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന് സമീപം വൈദ്യുതി പോസ്റ്റ് അപകട ഭീതിയുണ്ടാക്കുന്നു. മുകളിലെ ഭാരം താങ്ങാനാകാതെ റോഡിലേക്ക് വീഴാൻ ചാഞ്ഞു കൊണ്ടിരിക്കുകയാണ് ഇരുമ്പ് പോസ്റ്റ്. ചുവട‌് തുരുമ്പെടുക്കുന്നുമുണ്ട്. പോസ്റ്റിന് കീഴിലൂടെ സെൻട്രൽ ജംഗ്ഷനിലേക്ക് നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. ആളുകൾ നടന്ന് പോകുന്നതും ഇതുവഴിയാണ്. ഫുട്പാത്തിലേക്ക് നാട്ടിയ സ്റ്റേ കമ്പിയുടെ ബലത്തിലാണ് പോസ്റ്റ് വീഴാതിരിക്കുന്നത്. വൈദ്യുതി കമ്പികൾക്കു പുറമേ നിരവധി കേബിളുകളും പോസ്റ്റിലൂടെ കടത്തിവിട്ടിട്ടുണ്ട്. പോസ്റ്റ് മറിഞ്ഞാൽ റോഡിൽ വാഹനങ്ങളുടെ മുകളിൽ പതിക്കും. വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ അത്യാഹിതങ്ങൾക്ക് കാരണമാകും. മുകളിൽ അപകടം പതിയിരിക്കുന്നത് അറിയാതെ പോസ്റ്റിന്റെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യാറുണ്ട്. പോസ്റ്റ് നേരെ നിറുത്തണമെങ്കിൽ റോഡ് കുത്തിപ്പൊളിക്കണം. കെ.എസ്.ഇ.ബി അധികൃതർ സ്ഥിരമായി കടന്നു പോകുന്ന റോഡിലാണ് അപകടം വിളിച്ചറിയിക്കുന്ന വൈദ്യുതി പോസ്റ്റ്.
- ചുവട‌് തുരുമ്പെടുത്തു
'' വൈദ്യുതി പോസ്റ്റ് അപകടാവസ്ഥയിലായിട്ട് നാളുകളായി. ഇത് മാറ്റി പുതിയത് സ്ഥാപിക്കണം -
(വ്യാപാരികൾ)