പത്തനംതിട്ട: ഇലന്തൂർ സി.ടി.മത്തായി സ്മാരക പ്രഭാഷണം 12ന് ഉച്ചകഴിഞ്ഞ് 3.30ന് ഇലന്തൂർ വൈ.എം.സി.എ ഹാളിൽ നടക്കും. അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. കാലാവസ്ഥാ മാറ്റം, മഹാമാരി: അതിജീവനത്തിന് സജ്ജമാക്കാം ഗ്രാമങ്ങളെ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മാർത്തോമാ സഭ കുന്നംകുളം മലബാർ ഭദ്രാസന അദ്ധ്യക്ഷൻ ഡോ.തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. സ്മാരകസമിതി ഭാരവാഹികളായ എം. ബി.സത്യൻ, സെക്രട്ടറി കെ.പി.രഘുകുമാർ, ട്രഷറർ കെ.എസ്. തോമസ് എന്നിവർ നേതൃത്വം നൽകും.