
പത്തനംതിട്ട: വനിതാ വികസന കോർപറേഷന്റെ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് മന്ത്രി വീണാജോർജ് നിർവഹിക്കും. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ.ടി. സക്കീർ ഹുസൈൻ മൈക്രോ ഫിനാൻസ് വായ്പാ വിതരണോദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ സ്വയം തൊഴിൽ വായ്പാ വിതരണോദ്ഘാടനവും നിർവഹിക്കും. വനിത വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.എസ്. സലീഖ അദ്ധ്യക്ഷത വഹിക്കും. പത്തനംതിട്ട കോളേജ് റോഡിലുള്ള പണിക്കന്റകത്തു ബിൽഡിംഗിലാണ് ഓഫീസ് .ദേശീയ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനുമായി ചേർന്ന് വായ്പ മേളയും സംഘടിപ്പിക്കും.