11-intuc
ഐ.എൻ. ടി .യു .സി ധർണ

പന്തളം: പന്തളം മേഖല മോട്ടോർ തൊഴിലാളി ഫെഡറേഷൻ ഐ.എൻ.ടി .യു .സിയുടെ നേതൃത്വത്തിൽ വിലവർദ്ധനവിനെതിരെ മെഡിക്കൽ മിഷൻ ജംഗ്ഷനിൽ രാവിലെ 10ന് നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് എ . ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അംബുജഷൻ നായർ അധ്യക്ഷതനിർവഹിച്ചു. സെക്രട്ടറി അമ്മനുള്ളഖൻ, മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എ .ഡി ജോൺ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ഷാജി കുളനട,കെ.വി രാജൻ, വല്ലറ്റൂർ വാസുദേവൻ പിള്ള, കെ.എൻ രാജൻ അംജിത്ത് അടൂർ, പി.എസ് വേണു കുമാരൻ നായർ, സോളമൻ വരവുകലയിൽ,രവികുമാർ,എ.കെ ഗോപാലൻ, അജാസ്, സുരേഷ് കുമാർ റെജി ശങ്കരത്തിൽ, ഹരികുമാർ,സന്തോഷ്, അനിയൻ കുഞ്ഞ് പറന്തൽ തുടങ്ങിയവർ സംസാരിച്ചു.