തിരുവല്ല: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്, ഭാര്യ മധുലിക കൂടാതെ മരണപ്പെട്ട ധീര ജവാൻമാർക്കും ട്രാവൻകൂർ ജനസേവ ചാരിറ്റബിൾ ഫൗണ്ടേഷൻ ആദരാഞ്ജലികൾ അർപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജ് പ്രകാശ് വേണാട്ട്. വൈസ് ചെയർമാൻ രമാ രാജിവ്, സെക്രട്ടറി സുധീർ വെൺപാല, ട്രഷറർ നീതാ ജോർജ്, കൃഷ്ണ പി.നായർ എന്നിവർ സംസാരിച്ചു.