 
പത്തനംതിട്ട : കേരളാ പൊലീസ് അസോസിയേഷന്റേയും കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റേയും ജില്ലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ മനുഷ്യാവകാശദിനത്തിന്റെ ഭാഗമായി പൊലീസും മനുഷ്യാവകാശവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വൈ.എം.സി.എ ഹാളിൽ നടന്ന സെമിനാർ മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ വൈസ് പ്രസിഡന്റ് സി.മധു അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ ലോയേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.ബി. രാജശേഖരക്കുറുപ്പ് വിഷയാവതരണം നടത്തി. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി കെ.ബി.അജി മോഡറേറ്ററായിരുന്നു. പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ, ആർ.പ്രദീപ് കുമാർ, രാജേഷ് വള്ളിക്കോട്, വി.പ്രദീപ്, കെ.ജി.സദാശിവൻ, ടി.എൻ. അനീഷ്, അൻസിം പി.എച്ച്, വിജയകാന്ത്, ഇ. നിസാമുദ്ദീൻ, ഐ.ഷിറാസ്, എം.കെ.അശോകൻ എന്നിവർ സംസാരിച്ചു.