പത്തനംതിട്ട : സി.പി.എം ഇരവിപേരൂർ ഏരിയാ സമ്മേളനം ഇന്ന് മുതൽ 13 വരെ കുമ്പനാട് മണിയാറ്റ് ഓഡിറ്റോറിയത്തിൽ നടക്കും. ഇന്ന് രാവിലെ സംസ്ഥാന കമ്മിറ്റിയംഗം ആർ. ഉണ്ണിക്കൃഷ്ണപിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏരിയാ സെക്രട്ടറി പി.സി. സരേഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എ. പദ്മകുമാർ, ടി.കെ.ജി. നായർ, ഓമല്ലൂർ ശങ്കരൻ, പി.ജെ. അജയകുമാർ, ആർ. സനൽകുമാർ എന്നിവർ സംസാരിക്കും. 12ന് പുതിയ ഏരിയാകമ്മറ്റി തിരഞ്ഞെടുപ്പ് .13ന് നടക്കുന്ന വെർച്ച്വൽ പൊതുസമ്മേളനം മന്ത്രി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റിയംഗം ആർ. ഉണ്ണി കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ജി. അജയകുമാർ, ചെയർമാൻ പീലിപ്പോസ് തോമസ് എന്നിവർ സംസാരിക്കും.
സമ്മേളനത്തിന് മന്നോടിയായി കോട്ടൂർ കുഞ്ഞുകുഞ്ഞ് സ്മൃതിമണ്ഡപത്തിൽ നിന്ന് കൊടി, എൻ.ടി. ജോർജിന്റെ വീട്ടിൽ നിന്ന് ദീപശിഖ , കെ.കെ. ഗോപിനാഥന്റെ വസതിയിൽ നിന്ന് കൊടിമരം, റ്റി. തോമസിന്റെ വീട്ടിൽ നിന്ന് കപ്പിയും കയറും എന്നിവ സമ്മേളന വേദിയിൽ റാലിയായി എത്തിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി സെക്രട്ടറി പി.സി. സരേഷ് കുമാർ, സ്വാഗതസംഘം രക്ഷാധികാരി ജി. അജയ കുമാർ, ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസ്, കൺവീനർ ബിജു വർക്കി എന്നിവർ പറഞ്ഞു.