
പത്തനംതിട്ട : ഐ.ടി പാർക്കുകളോടനുബന്ധിച്ച് മദ്യം വിൽക്കുന്ന പബ്ബുകൾ തുടങ്ങാനുള്ള സർക്കാർ നീക്കം അടിയന്തരമായി ഉപേക്ഷിക്കമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. ദക്ഷിണ മേഖലാ കോർഡിനേറ്റർ വാളകം ജോൺ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് റവ. ഡോ. ടി.ടി സഖറിയ അദ്ധ്യക്ഷത വഹിച്ചു. റവ. അലക്സ് പി. ഉമ്മൻ, അലക്സ് പി. ജോർജ്, റവ. തോമസ് പി. ജോർജ്, കെ.വി വർഗീസ് എന്നിവർ സംസാരിച്ചു.