പ്രമാടം : മല്ലശേരി എക്യുമെനിക്കൽ ക്രിസ്ത്യൻ അസോസിയേഷന്റെയും വിവിധ ക്രൈസ്തവ സഭകളുടെയും ആഭിമുഖ്യത്തിൽ 25ന് പൂങ്കാവിൽ സംയുക്ത ക്രിസ്മസ് ആഘോഷം നടക്കും. വൈകിട്ട് നാലിന് ക്രിസ്മസ് വിളംബര റാലി, അഞ്ചിന് നിശ്ചലദൃശ്യറാലി, ആറിന് പൊതുസമ്മേളനം കെ.യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഫാ.റോയി.എം.ജോയി അദ്ധ്യക്ഷത വഹിക്കും. രാത്രി എട്ടിന് കലാസന്ധ്യ.