പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ ബി 4541 -ാം നമ്പർ ശാഖയുടെ പൊതുയോഗം നാളെ ഉച്ചകഴിഞ്ഞ് 3ന് ഗുരുദേവ ക്ഷേത്രത്തിൽ നടക്കും. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ. പദ്മകുമാർ ഉദ്ഘാടനം നിർവഹിക്കും. ശാഖാ പ്രസിഡന്റ് സി.കെ ബോസ് അദ്ധ്യക്ഷത വഹിക്കും. യോഗത്തിൽ മുൻ ശാഖാ സെക്രട്ടറി രവീന്ദ്രൻ തുണ്ടുകാലായിലിനെ ആദരിക്കും. യൂണിയൻ വനിതാ സംഘം അംഗങ്ങളും പങ്കെടുക്കും.