അടൂർ : കടമ്പനാട് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശദിന ബോധവത്കരണ സൈക്കിൾ റാലി നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കല്ലുകുഴി സ്കൂളിൽ പി.ടി.എ പ്രസിഡന്റ് സുനിൽ കുറ്റിയിൽ ഫ്ലാഗ് ഓഫ് ചെയ്തു. നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർ ഫാ.ഡോ റിഞ്ചു പി.കോശി ജാഥ ക്യാപ്റ്റൻ ആയിരുന്ന റാലിയിൽ സ്ക്കൂളിലെ 120 സൈക്കിളുകൾ അണിനിരന്നു. സൈക്കിൾ റാലി തുവയൂർ, മാഞ്ഞാലി, നിലയ്ക്കമുകൾ, കടമ്പനാട് വഴി തിരികെ സ്കൂളിൽ സമാപിച്ചു. കടമ്പനാട് പഞ്ചായത്ത് വൈസ്. പ്രസിഡന്റ് എസ്.രാധാകൃഷ്ണൻ, അംഗങ്ങളായ സാറാമ്മ, പ്രസന്നൻ, നാഷണൽ സർവീസ് സ്കീം ജില്ലാ കോർഡിനേറ്റർ എസ്.ഹരികുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ ആശംസകൾ അർപ്പിച്ചു. കടമ്പനാട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ, നിലയ്ക്കമുകൾ മനീഷ സംസ്ക്കാരിക വേദി എന്നിവർ റാലിയെ സ്വീകരിച്ചു. സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ഷേർളി സോമൻ, ജിൻസി ജോർജ് , ആശിഷ് ടി.ജോർജ്, അലക്സ് ജോർജ് , ഡോ.രമ്യദാസ് , ബിദ ബി.നായർ, ജോസി, ലിനു എന്നിവർ പ്രസംഗിച്ചു.