പന്തളം: കുടിശ്ശിക വരുത്തിയ ഉപഭോക്താവിന്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ എത്തിയ പന്തളം സെക്ഷനിലെ ലൈൻമാനെ മർദ്ദിച്ചതായി പരാതി. പന്തളം സെക്ഷനിലെ ലൈൻമാൻ വിനോദിനെയാണ് മർദ്ദിച്ചത്. മെഡിക്കൽ മിഷനിലെ തെക്കുഭാഗത്തുള്ള സ്ഥാപനത്തിലയാണ് സംഭവം . വിനോദിനെ പന്തളം സി.എംആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ കെ.എസ്.ഇ.ബി.ഡബ്ല്യു സി.ഐ.റ്റി.യു. പ്രതിഷേധിച്ചു . അടൂർ ഡിവിഷൻ പ്രസിഡന്റ് പി.എച്ച്. സുധീർ യോഗംഉദ്ഘാടനം ചെയ്തു. .ജെ. റെജി അദ്ധ്യക്ഷതവഹിച്ചു അനിഷ് കുമാർ, ലിജു, എന്നിവർ സംസാരിച്ചു.കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പന്തളം പൊലീസിൽ പരാതി നൽകി