പന്തളം -നഗരസഭാ പ്രദേശത്ത് വിധവ പെൻഷൻ വാങ്ങുന്നവരും, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ വാങ്ങുന്നവരുമായ 60 വയസ് കഴിഞ്ഞവരൊഴികെയുള്ളവർ 2022 വർഷത്തെ പെൻഷൻ മുടങ്ങാതിരിക്കാൻ പുനർവിവാഹിത അല്ലായെന്ന സാക്ഷ്യപത്രം 31നകം നഗരസഭയിൽ നൽകണം.