അടൂർ: അടൂർ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിച്ചു .വനിതാശിശു വികസന വകുപ്പ്, പറക്കോട് അഡീഷണൽ ഐ.സി.ഡി.എസ്., ഗാന്ധിഭവൻ സർവീസ് സെന്റർ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. കുട്ടികളും സമകാലിക പ്രശ്നങ്ങളും എന്ന വിഷയത്തിൽ സെമിനാർ നടന്നു. അഡ്വ.രശ്മി.എസ്,സ്നേഹ മേരി ബിനു എന്നിവർ ക്ലാസുകൾ നയിച്ചു പി.ടി.എ. പ്രസിഡന്റ് കെ.ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ സജി വറുഗീസ്, സ്റ്റാഫ് സെക്രട്ടറി പി.ആർ.ഗിരീഷ് ,സ്കൂൾ കൗൺസിലർ ഷൈമ എന്നിവർ പ്രസംഗിച്ചു.