police-
അനധികൃതമായി പാര്‍ക്കിംങ് ചെയ്ത വാഹനത്തിൽ സ്റ്റിക്കർ പതിച്ചിരിക്കുന്നു

റാന്നി: ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡ് ടെർമിനലിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നവർ ജാഗ്രതെ. അനധികൃത പാർക്കിംഗിൽ നടപടിയുമായി ഒടുവിൽ പൊലീസ് എത്തി. ടെർമിനലിന് താഴെ പാർക്കു ചെയ്ത ഇരുചക്ര വാഹനങ്ങൾക്കെതിരെയാണ് പൊലീസ് നടപടി ആരംഭിച്ചത്. ഉടമകളില്ലാത്ത വാഹനങ്ങളിൽ സ്റ്റിക്കർ പതിപ്പിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം 28 വാഹനങ്ങൾക്കും ഇന്നലെ ആറു വാഹനങ്ങൾക്കുമാണ് ഫൈൻ അടിച്ചത്. രാവിലെ ടെർമിനലിൽ എത്തി പാർക്കു ചെയ്യുന്ന വാഹനങ്ങൾ വൈകിട്ടോടെ മാത്രമെ സ്ഥലത്തു നിന്നും മാറ്റാറുള്ളായിരുന്നു.ദൂരെ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരുടെ വാഹനങ്ങളാണ് അധികവും ഇവിടുണ്ടായിരുന്നത്.