അടൂർ: പറന്തൽ സ്വദേശിനിയായ ദളിത് വീട്ടമ്മയുടെ നേർക്ക് നിരന്തരമായി നടക്കുന്ന അക്രമണങ്ങൾക്കെതിരെ പരാതി നൽകിയിട്ടും പൊലീസ് പ്രതികൾക്കൊപ്പം നിൽക്കുകയും അന്വേഷണത്തിൽ തുടരുന്ന അനാസ്‌ഥയിലും പ്രതിഷേധിച്ച് ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) നേതൃത്വത്തിൽ അടൂർ ഡി.വൈ.എസ്.പി ഓഫീസിലേയ്ക്ക് മാർച്ചും തുടർന്ന് ഏകദിന സത്യാഗ്രഹ സമരവും നടത്തി. ഡി.വൈ. എസ് പി ഓഫീസിന് മുമ്പിൽ നടന്ന പ്രതിഷേധ ധർണ
സി.എസ്.ഡി.എസ് സംസ്‌ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. സി.എസ്.ഡി.എസ് സംസ്‌ഥാന വൈസ് പ്രസിഡന്റ് പ്രവീൺ വി ജെയിംസ് അദ്ധ്യക്ഷത വഹിച്ചു.നീതി ലഭിക്കാത്ത പക്ഷം അടൂർ നഗരത്തിൽ വീട്ടമ്മ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിയ്ക്കുമെന്നും അറിയിച്ചു. സി.എസ്.ഡി.എസ് സംസ്‌ഥാന ജനറൽ സെക്രട്ടറി വി .പി തങ്കപ്പൻ, ട്രഷറർ ഷാജി മാത്യു, പ്രസന്ന റാണി, ചിന്നമ്മ ആന്റണി, ടി.എ കിഷോർ,തോമസ്കുട്ടി തിരുവല്ല, പി പി ജോസഫ്,വിനു ബേബി,സിബി മാഞ്ഞൂർ, ടി.ഡി ജോസഫ്,ആഷ്‌ലി ബാബു, ജേക്കബ് ദാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.