b

കോട്ടാങ്ങൽ: ഹെലികോപ്ടർ അപകടത്തിൽ മരിച്ച ഭാരതത്തിന്റെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിനും സേനാംഗങ്ങൾക്കും യുവമോർച്ച നടുഭാഗം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ബി.ജെ.പി അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോട്ടാങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ കോട്ടാങ്ങൽ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് പെരുമ്പെട്ടി, ജനറൽ സെക്രട്ടറി അരുൺ .എസ്, 4-ാം വാർഡ് മെമ്പർ അഖിൽ എസ്,യുവമോർച്ച യൂണിറ്റ് പ്രസിഡന്റ് വിഷ്ണു വിഎസ്, യൂണിറ്റ് സെക്രട്ടറി ആകാശ് വി, എന്നിവർ സംസാരിച്ചു.