 
കുമ്പഴ: കണ്ടത്തിൽ പരേതനായ പി.ടി. തോമസിന്റെ ഭാര്യ സാറാമ്മ തോമസ് (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30ന് കുമ്പഴ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ. അടൂർ മുളക്കിലേത്ത് കുടുംബാംഗമാണ്. മക്കൾ: റോയി തോമസ്, മിനി, റെജി തോമസ്. മരുമക്കൾ: ലില്ലി ജോൺ (കൈതയ്ക്കൽ, കടമ്മനിട്ട), ജോർജ് വർഗീസ് (കാരയ്ക്കാട്ടുപറമ്പിൽ, ഇലന്തൂർ), സിന്ധു റെജി (പാലനിൽക്കുന്നതിൽ, കുമ്പഴ).