 
തിരുവല്ല: മിനിമം വേതനവും കൊവിഡ് റിസ്ക് അലവൻസും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആശാ വർക്കർമാർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ തിരുവല്ല യൂണിറ്റ് പ്രസിഡന്റ് മിനി സജി അദ്ധ്യഷയായി. സെക്രട്ടറി ജമീല ഷംസുദീൻ പ്രസംഗിച്ചു.